Home Local News അടിമാലിയിൽ പതിനാലുകാരി പ്രസവിച്ചു; അടുത്ത ബന്ധുവിനെതിരേ കേസ്

അടിമാലിയിൽ പതിനാലുകാരി പ്രസവിച്ചു; അടുത്ത ബന്ധുവിനെതിരേ കേസ്

0

അടിമാലി: ഇടുക്കിയില്‍ പീഡനത്തിനിരയായ പതിനാലുകാരി പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി. അടിമാലി താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ രാജാക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും സംരക്ഷണം ജില്ലാ ശിശുസംരക്ഷണ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here