Home Finance വീണ്ടും വില കുതിക്കുന്നു; തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വില വീണ്ടും കൂട്ടി

വീണ്ടും വില കുതിക്കുന്നു; തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വില വീണ്ടും കൂട്ടി

0

തിരുവനന്തപുരം: ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഡീസല്‍ വില കൂട്ടുന്നത്. 72 ദിവസത്തിന് ശേഷമാണ് പെട്രോള്‍ വില കൂട്ടുന്നത്.

കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 94.58 രൂപയും, പെട്രോളിന് 101.70 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.70 രൂപയും, ഡീസലിന് 96.48 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 101.92 രൂപയും, ഡീസലിന് 94.82 രൂപയുമായി.

LEAVE A REPLY

Please enter your comment!
Please enter your name here