ഇലോണ്‍ മസ്​കും ഗ്രിംസും വേര്‍പിരിഞ്ഞു

ന്യൂയോര്‍ക്​: മൂന്നുവര്‍ഷത്തെ ബന്ധത്തിനുശേഷം സ്​പേസ്​-എക്​സ്, ടെസ്​ല സ്​ഥാപനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്​കും ഗ്രാമി പുരസ്​കാര ജേതാവ്​ ഗ്രിംസും തമ്മില്‍ വേര്‍പിരിഞ്ഞു. മസ്​ക്​ തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​.

കനേഡിയന്‍ ഗായികയാണ്​ ഗ്രിംസ്​. ഇരുവര്‍ക്കും ഒരു വയസുള്ള മകനുണ്ട്​. 2018ലാണ്​ 50കാരനായ മസ്​കും 33 കാരിയായ ഗ്രിംസും പ്രണയത്തിലായത്​. കനേഡിയന്‍ എഴുത്തുകാരി ജസ്​റ്റിന്‍ വില്‍സണുമായി വിവാഹമോചനം നേടിയിരുന്നു മസ്​ക്​. വെസ്​റ്റ്​ വേള്‍ഡ്​ താരം തുലാല റിലെയെ രണ്ടുതവണ വിവാഹം ചെയ്​തിട്ടുണ്ട്​. ഈ ബന്ധവും പിരിഞ്ഞു.