Home National സിവിൽ സർവ്വീസ് പരീക്ഷ; ഒന്നാം റാങ്ക് ശുഭം കുമാറിന്; മലയാളി മീരയ്ക്ക് ആറാം റാങ്ക്

സിവിൽ സർവ്വീസ് പരീക്ഷ; ഒന്നാം റാങ്ക് ശുഭം കുമാറിന്; മലയാളി മീരയ്ക്ക് ആറാം റാങ്ക്

0

ന്യൂഡെൽഹി: സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശൂർ സ്വദേശിയായ കെ മീര ആറാം റാങ്ക് നേടി. ആദ്യ ആറ് റാങ്കുകളിൽ അഞ്ചും വനിതകൾക്കാണ്.

മലയാളികളായ മിഥുൻ പ്രോംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ പതിനാലാം റാങ്കും സ്വന്തമാക്കി. പി ശ്രീജ (റാങ്ക് 20), അപർണ രമേശ് (റാങ്ക് 35), അശ്വതി ജിജി (റാങ്ക് 41), നിഷ (റാങ്ക് 51), വീണ എസ് സുധൻ (റാങ്ക് 57), അപർണ എംബി (റാങ്ക് 62), പ്രസന്നകുമാർ (റാങ്ക് 100), ആര്യ ആർ നായർ (റാങ്ക് 113), കെഎം പ്രിയങ്ക (റാങ്ക് 121), പി ദേവി (റാങ്ക് 143), അനന്തു ചന്ദ്രശേഖർ (റാങ്ക് 145), എംബി ശിൽപ (റാങ്ക് 147), രാഹുൽ ആർ നായർ (റാങ്ക് 154), എംഎൽ രേഷ്മ (256), കെ അർജുൻ (റാങ്ക് 257) തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here