Home National നിയമസഭയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ മുണ്ട് അഴിഞ്ഞു വീണതറിയാതെ സിദ്ധരാമയ്യ; ചെവിയിൽ പറഞ്ഞ് ഡി കെ; നിയമസഭയിൽ കൂട്ടച്ചിരി

നിയമസഭയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ മുണ്ട് അഴിഞ്ഞു വീണതറിയാതെ സിദ്ധരാമയ്യ; ചെവിയിൽ പറഞ്ഞ് ഡി കെ; നിയമസഭയിൽ കൂട്ടച്ചിരി

0

ബെംഗളൂരു:
നിയമസഭയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ മുണ്ട് അഴിഞ്ഞു വീണതറിയാതെ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. മുണ്ട് അഴിഞ്ഞു വീണിട്ടും ഇക്കാര്യം അറിയാതെ അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു. തുടര്‍ന്നു പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ സിദ്ധരാമയ്യയുടെ അടുത്തെത്തി ചെവിയില്‍ രഹസ്യമായി കാര്യം അവതരിപ്പിച്ചു.

‘ ഓ..ഓക്കേ ‘ എന്ന് പറഞ്ഞ് അദ്ദേഹം താഴെക്കിടന്ന മുണ്ടെടുത്ത് ഉടുത്തു, പ്രസംഗം തുടര്‍ന്നു. ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്.മൈസൂര്‍ കൂട്ട ബലാത്സംഗത്തില്‍ പൊലീസ് നടപടികളെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. കൊറോണാനന്തരം 4-5 കിലോ ശരീരഭാരം കൂടി, വയറുചാടി. അതുകൊണ്ടാണ് മുണ്ടഴിഞ്ഞുപോയതെന്ന് സിദ്ധരാമയ്യ സഭയില്‍ പറഞ്ഞു. ഇതു കേട്ട് സ്പീക്കര്‍ അടക്കമുള്ളവര്‍ക്ക് ചിരിയടക്കാനായില്ല.

അതേസമയം, ശിവകുമാര്‍ ചെവിയില്‍ പറഞ്ഞ കാര്യം പരസ്യപ്പെടുത്തിയത് കോണ്‍ഗ്രസില്‍ നീരസമുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനാണ് ശിവകുമാര്‍ ചെവിയില്‍ കാര്യം പറഞ്ഞത്. എന്നാല്‍ സിദ്ധരാമയ്യ നിയമസഭയില്‍ എല്ലാവരും കേള്‍ക്കെ പറഞ്ഞു. ഇതിലൂടെ പാര്‍ട്ടിയെ ആക്രമിക്കാന്‍ ബിജെപിക്കു അവസരം ഒരുക്കിയെന്നും കോണ്‍ഗ്രസ് എംഎല്‍എ രമേഷ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here