തൃശൂര്‍: കൊടകര കുഴല്‍പണ കവര്‍ച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയില്‍. 22 പ്രതികളെയും ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു കോടി 47 ലക്ഷം രൂപയാണ് ഇതുവരെ കണ്ടെത്തിയതെന്നും ബാക്കി തുക കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് പൊലീസ് ഇരിങ്ങാലക്കുട കോടതിയെ അറിയിച്ചിരിക്കുന്നത്.
22 പ്രതികളില്‍ 21 പേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.