Home State ഫേസ്ബുക്ക് സൗഹൃദത്തിലൂടെ യുവതിയുടെ നഗ്നത വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയില്‍

ഫേസ്ബുക്ക് സൗഹൃദത്തിലൂടെ യുവതിയുടെ നഗ്നത വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയില്‍

0

കൊല്ലം: ഫേസ്ബുക്ക് സൗഹൃദത്തിലൂടെ കൊല്ലം സ്വദേശിനിയായ യുവതിയുമായി അടുത്ത് യുവതിയുടെ നഗ്നത വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയില്‍. സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച യുവാവ് നഗ്നദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്തു സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നാണ് പൊലീസിന് ലഭിച്ച പരാതി.

സംഭവത്തില്‍ പത്തനംതിട്ട റാന്നി നെല്ലിക്കമണ്‍ ചെറിയമൂഴി തടത്തില്‍ വീട്ടില്‍ രാജേഷ്കുമാറിനെ (32) പൊലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ വിശ്വാസം പിടിച്ചു പറ്റിയ ഇയാള്‍ സമൂഹ മാധ്യമത്തിലെ ചാറ്റിലൂടെ നഗ്നത കാട്ടാൻ യുവതിയെ നിർബന്ധിച്ചു. ഇയാള്‍ വ്യാജ അക്കൗണ്ട് വഴിയാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ഇയാളുമായി അടുത്ത ശേഷം നിരന്തരം നിർബന്ധത്തിന് വഴങ്ങി വീഡിയോ ചാറ്റിലൂടെ നഗ്നത കാട്ടി. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും അവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്താണ് പൊലീസിന്റെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here