Home State കൊയിലാണ്ടിയിൽ ചന്ദനമരം മുറിക്കുന്നതിനിടെ പൊലീസെത്തി; നാലംഗ സംഘം ഓടിരക്ഷപ്പെട്ടു

കൊയിലാണ്ടിയിൽ ചന്ദനമരം മുറിക്കുന്നതിനിടെ പൊലീസെത്തി; നാലംഗ സംഘം ഓടിരക്ഷപ്പെട്ടു

0

കോഴിക്കോട്: കൊയിലാണ്ടിയില്‍ ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ കണ്ട സംഘം ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി കീഴരിയൂരില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള ചന്ദന മരം നാലുപേര്‍ ചേര്‍ന്ന് മുറിച്ചു കടത്താനായിരുന്നു ശ്രമം.

ഇതിനിടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്ഷപ്പെട്ടവരുടെ കാറും മൊബൈല്‍ ഫോണുകളും കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി സ്വദേശിയുടേതാണ് കാര്‍. 21 ചന്ദനമര കഷ്ണങ്ങളും ആയുധങ്ങളും കണ്ടെടുത്തു. കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here