ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 26,115 പേര്‍ക്ക് കൂടി കൊറോണ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാലും 13.6 ശതമാനം കുറവ് രോഗികളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3,34,48,163 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ 14,13,951 പരിശോധന നടത്തിയിരിക്കുന്നത്.
രാജ്യത്ത് 55.50 കോടി പരിശോധനയാണ് ഇതുവരെ നടത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 കൊറോണ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 4,44,838 ആയി ഉയര്‍ന്നു. 252 കൊറോണ മരണങ്ങളില്‍ 92 മരണങ്ങള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ആകെ മരണം 23,683 ആയി.
കൊറോണയില്‍ നിന്നും മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 97.75 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,469 പേര്‍ കൊറോണയില്‍ നിന്നും മുക്തി നേടി. ഇതോടെ 3,27,49,574 പേര്‍ ഇതുവരെ കൊറോണ മുക്തരായി.
വിവിധ സംസ്ഥാനങ്ങളിലായി 3,09,575 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ സജീവ കേസുകളില്‍ നേരിയ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം സജീവ രോഗികളും കേരളത്തിലാണ്.
24 മണിക്കൂറിനുള്ളില്‍ 96,46,778 പേര്‍ക്ക് കൂടി കൊറോണ വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 81,85,13,827 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.