ന്യൂഡെൽഹി: രാജ്യത്ത് പുതിയതായി 30256 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ 295 പേരാണ് കൊറോണ മൂലം മരിച്ചത്. 3,18,181 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊറോണ പ്രതിവാര കേസുകൾ 15 ശതമാനം കുറഞ്ഞു എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ആകെ കൊറോണ മരണം 4,45,133 ആയി. 3,27,15,105 പേർ രോഗമുക്തി നേടി. 33,478,419 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊറോണ ബാധിച്ചത്.
അതിനിടെ, കൊവിഷീൽഡും കൊവാക്സിനും അംഗീകരിക്കില്ലെന്ന് യുകെ വ്യക്തമാക്കി. രണ്ടു ഡോസും സ്വീകരിച്ചവർക്കും യുകെയിൽ ക്വാറൻറീൻ നിർബന്ധമാക്കിയിരിക്കുകയാണ്.