Home National മോദിയ്ക്ക് ബദൽ രാഹുൽ ഗാന്ധിയല്ല; രാജ്യം ഇപ്പോൾ മമതയ്ക്ക് വേണ്ടി മുറവിളി ഉയർത്തുന്നുവെന്ന് തൃണമൂൽ കോൺഗ്രസ്

മോദിയ്ക്ക് ബദൽ രാഹുൽ ഗാന്ധിയല്ല; രാജ്യം ഇപ്പോൾ മമതയ്ക്ക് വേണ്ടി മുറവിളി ഉയർത്തുന്നുവെന്ന് തൃണമൂൽ കോൺഗ്രസ്

0

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ബദല്‍ രാഹുല്‍ ഗാന്ധിയല്ല, മമത ബാനര്‍ജിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ മുഖപത്രമായ ജോഗോ ബംഗ്ലയില്‍ വന്ന ലേഖനത്തിലാണ് പരാമര്‍ശം. രാഹുല്‍ ഗാന്ധി തികച്ചും പരാജയമാണെന്നും വിമ‌ര്‍ശനമുണ്ട്. മോദിയ്ക്ക് ബദലായി ഉയര്‍ന്നുവരാന്‍ രാഹുലിന് ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും വിജയിച്ചെന്നും ലേഖനത്തില്‍ പറയുന്നു.

രാജ്യം ഇപ്പോള്‍ മമതയ്ക്ക് വേണ്ടി മുറവിളി ഉയര്‍ത്തുന്നു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായി ആലോചിച്ച്‌ അക്കാര്യം തീരുമാനിക്കും. മോദിയ്ക്ക് ബദല്‍ മമത എന്ന പ്രചാരണ പരിപാടി രാജ്യവ്യാപകമായി തുടങ്ങുമെന്നും ജാഗോ ബംഗ്ളയിലെ ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിനും, മമതയ്ക്കുമെതിരെ പശ്ചിമ ബംഗാള്‍ പിസിസി അദ്ധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി. മമതയ്ക്ക് അധികാരക്കൊതിയാണെന്നും, മറ്റ് പാര്‍ട്ടികളെ അപമാനിക്കുന്ന നിലപാടാണ് അവരുടേതെന്നും അധീര്‍ രഞ്ജന്‍ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here