Home State ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതടക്കമുള്ള ഇളവുകൾക്ക് സാധ്യത

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതടക്കമുള്ള ഇളവുകൾക്ക് സാധ്യത

0

തിരുവനന്തപുരം: കൊറോണ വ്യാപനത്തിൽ നേരിയ കുറവ് വന്നതോടെ ലോക്ഡൗൺ നിയന്ത്രങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യത. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതടക്കമുള്ള ഇളവുകൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന കൊറോണ അവലോകന യോഗം പരിഗണിക്കും. വൈകുന്നേരം 3.30-നാണ് യോഗം.

ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിനു മുകളിലുള്ള തദ്ദേശ വാർഡുകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തുടരും. മറ്റിടങ്ങളിൽ ഹോട്ടലുകൾക്ക് ഇളവുകൾ അനുവദിച്ചേക്കും. കടകളുടെ പ്രവർത്തനസമയം രാത്രി പത്തുവരെയാക്കുന്നതും പരിഗണനയിലുണ്ട്.

രോഗസ്ഥിരീകരണ നിരക്ക് 18 ശതമാനത്തിനു മുകളിൽ തുടരുകയാണെങ്കിലും തിയേറ്ററുകൾ തുറക്കണമെന്നും ബസുകളിൽ നിന്ന് യാത്രചെയ്യാൻ അനുമതി നൽകണമെന്നുമുള്ള ആവശ്യങ്ങൾ നിലവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here