ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്

ന്യൂഡെൽഹി: ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ ഫെല്ലോഷിപ്പ്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് ഫെല്ലോഷിപ്പ്.

എഴുത്തുകാരി, സാഹിത്യ നിരൂപക, അധ്യാപിക, പ്രഭാഷക എന്നീ നിലകളില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നയാളാണ് ഡോ.എം ലീലാവതി. വിവിധ ഭാഷകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികള്‍ക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുന്നത്.

പത്മശ്രീ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

വിശ്വോത്തരമായ വിപ്ലവേതിഹാസം, മഹാകവി വള്ളത്തോള്‍, ശൃംഗാരചിത്രണം – സി.വിയുടെ നോവലുകളില്‍, ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങള്‍, ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍, അണയാത്ത ദീപം തുടങ്ങിയവയാണ് പ്രധാന കൃതികള്‍