Home National കനയ്യ കുമാറിന്റെയും ജിഗ്നേഷ് മേവാനിയുടെയും കോൺഗ്രസ് പ്രവേശനം; ഈ മാസം 28 നെന്ന് സൂചന

കനയ്യ കുമാറിന്റെയും ജിഗ്നേഷ് മേവാനിയുടെയും കോൺഗ്രസ് പ്രവേശനം; ഈ മാസം 28 നെന്ന് സൂചന

0

ന്യൂഡെൽഹി: കനയ്യ കുമാറിൻ്റെയും ജിഗ്നേഷ് മേവാനിയുടെയും കോണ്‍ഗ്രസ് പ്രവേശനം ഉടന്‍. ഈ മാസം 28ന് കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. ഭഗത് സിംഗിൻ്റെ ജന്മവാര്‍ഷിക ദിനമാണ് ഇരുവരും തെരഞ്ഞെടുത്തെന്നാണ് വിവരം. സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു.

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here