ലക്നൗ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ ദുരന്തത്തിൽ 12 പേര് കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 24 ആയി.
മഴയെ തുടര്‍ന്ന് വീടും മതിലും തകര്‍ന്ന് വീണതാണ് മരണകാരണം. ബുധനാഴ്ചയാണ് ആദ്യത്തെ വീട് തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ചിത്രകൂട്ട്, പ്രതാപ്ഗഡ്, അമേഠി, സുല്‍ത്താന്‍പുര്‍ ജില്ലകളിലാണ് 12 മരണം റിപ്പോര്‍ട്ട് ചെയ്തത്.
ചിത്രകൂട്ട് ജില്ലയിലെ കാര്‍ഹി ഗ്രാമത്തില്‍ വീട് തകര്‍ന്ന് ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉള്‍പ്പടെ മൂന്ന് പേര് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതാപ്ഗഡിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഒരു കുട്ടി ഉള്‍പ്പടെ ഏഴ് പേര് മരിച്ചു.