സാവോ പോളോ: ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയിലുള്ള ഫുട്ബോൾ ഇതിഹാസം പെലെ സുഖംപ്രാപിച്ചുവരുന്നു. അദ്ദേഹത്തെ അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റും.
പെലെയുടെ മകൾ കെലി നാസിമെന്റോയാണ് ഇക്കാര്യം അറിയിച്ചത്. എൺപതുകാരനായ പെലെ സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. തന്റെ പിതാവിന്റെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നതായും ഇപ്പോൾ വേദനകളൊന്നും അദ്ദേഹത്തിന് അനുഭവപ്പെടുന്നില്ലെന്നും കെലി നാസിമെന്റോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വൻകുടലിലെ ട്യൂമർ നീക്കംചെയ്യുന്നതിനായി ഓഗസ്റ്റ് 31 മുതൽ പെലെ ആശുപത്രിയിൽ ചികിത്സയിലാണ്.