Home State പോലീസുകാരൻ ലോഡ്ജിൽ മരിച്ച നിലയിൽ

പോലീസുകാരൻ ലോഡ്ജിൽ മരിച്ച നിലയിൽ

0

കൊച്ചി: പോലീസുകാരനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകുരിശ് പോലീസ് സ്‌റ്റേഷനിലെ സിപിഒയായ മുളന്തുരുത്തി കരോട്ട് കുരിശ് ഇളത്തിക്കര വീട്ടിൽ രാഹുൽ വാസുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂക്കന്നൂരിലെ ലോഡ്ജിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.

പുത്തൻകുരിശ് സ്റ്റേഷനിൽ ജോലി കഴിഞ്ഞ് ഇന്നലെ വൈകുന്നേരത്തോടെയാണ് മൂക്കന്നൂരിലെ ലോഡ്ജിൽ രാഹുൽ മുറിയെടുത്തത്. ഇന്ന് ഏറെ വൈകിയും മുറി തുറക്കാതെ വന്നതോടെ ജീവനക്കാരൻ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്ന് പരിശോധിച്ചു.

മുറിയിൽ തൂങ്ങി നിൽക്കുന്ന രാഹുലിനെ ആണ് ജീവനക്കാർ കാണുന്നത്. തുടർന്ന് പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല

LEAVE A REPLY

Please enter your comment!
Please enter your name here