ശ്രീനഗർ: ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി. ജമ്മു കാഷ്മീർ സാധാരണ നിലയിലായെന്നു ഭരണകൂടം പറയുന്നത് ഇതാണോയെന്ന് മെഹബൂബ ചോദിച്ചു.
കുൽഗാം ജില്ലയിൽ ഒരു പരിപാടിക്കു പങ്കെടുക്കാൻ മെഹബൂബ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സംഘർഷം നടക്കുന്ന പ്രദേശത്തേക്കുള്ള മെഹബൂബയുടെ സന്ദർശനം വിലക്കുന്നതിന്റെ ഭാഗമായി ഭരണകൂടം മുൻകരുതൽ നടപടികൾ സ്വീകരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.