ദിസ്പുർ: അസമിൽ ബ്രഹ്മപുത്ര നദിയിൽ ബോട്ട് അപകടം. നിരവധി പേരെ കാണാതായതായി റിപ്പോർട്ട്. 20 പേരെ രക്ഷപ്പെടുത്തി. എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.
അസമിലെ ജോർഹട്ടിലാണ് അപകടമുണ്ടായത്. വൈകുന്നേരം നാലരയോടെ യാത്രക്കാരുമായി പോകുകയായിരുന്ന രണ്ടു ഫെറി ബോട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുഅപകട സമയത്ത് ബോട്ടുകളിൽ നൂറിലെറെ പേർ ഉണ്ടായിരുന്നുവെന്നാണ് അസമിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അപകടത്തിൽ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രക്ഷാ പ്രവർത്തനം വേഗത്തിലാക്കാൻ നിർദേശം നൽകിയതായി അറിയിച്ചു. നാളെ ഹിമന്ത ബിശ്വ ശർമ അപകട സ്ഥലം സന്ദർശിക്കും.