ദുബായ്: ഗ്രീന്‍ വിസ പ്രഖ്യാപനവുമായി യുഎഇ. 50-ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് പുതിയ 50 ഇന പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഗ്രീന്‍ വിസയും പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്റ്റംബറില്‍ 50 ഓളം പദ്ധതികളാണ് യുഎഇ ഭരണകൂടം പ്രഖ്യാപിക്കുക. ഇതിന്റെ തുടക്കമെന്നോണമാണ് ഞായറാഴ്ചത്തെ പ്രഖ്യാപനം.
ടെക്‌നോളജി, റസിഡന്‍സി, ബിസിനസ് എന്നീ മേഖലകളിലായിരിക്കും പ്രഖ്യാപനം. ടെക്‌നോളജി, റെസിഡന്‍സി, ബിസിനസ് തുടങ്ങിയ മേഖലകളിലുട നീളം പ്രവര്‍ത്തിക്കുന്ന യുഎഇ സര്‍ക്കാര്‍ ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും ലക്ഷ്യമിടുന്നു.
യുഎഇ ഗ്രീന്‍ വിസ, ഫ്രീലാന്‍സര്‍ വിസ എന്നീ രണ്ട് പുതിയ വിസകള്‍ യുഎഇ നല്‍കുമെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അല്‍ സ്യൂദിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രീന്‍ വിസ ഉടമകള്‍ക്ക് അവരുടെ മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാം. 25 വയസ്സ് വരെ അവരുടെ മക്കളെ സ്‌പോണ്‍സര്‍ ചെയ്യാനും സാധിക്കും.
കാലാവധി കഴിഞ്ഞാല്‍, ഉടമകള്‍ക്ക് 90-180 ദിവസത്തെ ഇളവുണ്ട്. വിദ്യാര്‍ത്ഥികള്‍, നിക്ഷേപകര്‍, ബിസിനസുകാര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് വിസ അനുവദിക്കുക. താമസ വിസ റദ്ദാക്കിയാല്‍ 90 മുതല്‍ 180 ദിവസം വരെ ഇവര്‍ക്ക് രാജ്യത്ത് തങ്ങുന്നതിനുള്ള ഗ്രേസ് പിരീഡ് ലഭിക്കും.