Home Local News കളരി അഭ്യസിക്കാൻ എത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കളരിഗുരുക്കൾ അറസ്റ്റിൽ

കളരി അഭ്യസിക്കാൻ എത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കളരിഗുരുക്കൾ അറസ്റ്റിൽ

0

കോഴിക്കോട് : കളരി അഭ്യസിക്കാൻ എത്തിയ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരിഗുരുക്കൾ അറസ്റ്റിൽ. പേരാമ്പ്ര പുറ്റംപൊയിൽ ചാമുണ്ടിത്തറമ്മൽ മജീന്ദ്രനെ (45)യാണ് കാക്കൂർ പൊലീസ് അറസ്റ്റുചെയ്‌തത്. പ്രതിയെ പോക്‌സോ കോടതി റിമാൻഡ്‌ ചെയ്‌തു.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ കൗൺസലിങ്ങിന്‌ വിധേയമാക്കിയതോടെയാണ്‌ പീഡനവിവരം പുറത്തറിയുന്നത്‌. കൊളത്തൂർ അദ്വൈതാശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം.

ഇവിടെയുള്ള മുറിയിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. 2019 ൽ പന്ത്രണ്ടുകാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here