തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി. ഏഴ് ജില്ലകളില്‍ 20 ശതമാനം അധിക സീറ്റ് അനുവദിച്ചു. എല്ലാ സ്ട്രീമുകളിലും 20 ശതമാനം അധിക സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അധിക സീറ്റ്.
എയ്ഡഡ് സ്കൂളുകളിലേതുള്‍പ്പടെ സംസ്ഥാനത്ത് 3,32,631പ്ലസ് വണ്‍ സീറ്റുകളുണ്ടായിരുന്നത്. വി.എച്ച്.എസ്.സിയില്‍ 30,000ത്തോളവും ഐ.ടി.ഐകളില്‍ 49,140ഉം, പോളിടെക്നിക്കുകളില്‍ 19,800ഉം സീറ്റുകളുമാണ് ഉണ്ടായിരുന്നത്.