വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽനിന്നും കഴിഞ്ഞ 17 ദിവസത്തിനിടെ 120,000 യുഎസ് പൗരൻമാരെയും നിരവധി വിദേശ പൗരൻമാരെയും അഫ്ഗാൻ പൗരൻമാരെയും ഒഴിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാനിസ്ഥാനിലെ 20 വർഷത്തെ അമേരിക്കൻ സൈനിക നീക്കം അവസാനിച്ച പശ്ചാത്തലത്തിൽ യുഎസ് പൗരൻമാരെ ഒഴിപ്പിച്ചത്.
കഴിഞ്ഞ 17 ദിവസത്തിനുള്ളിൽ നടന്നത് അമേരിക്കൻ ചരിത്രത്തിലെ വലിയ ഒഴിപ്പിക്കലായിരുന്നു. അഫ്ഗാനിലെ തങ്ങളുടെ 20 വർഷത്തെ സൈനിക നീക്കം അവസാനിച്ചുവെന്നും ബൈഡൻ പറഞ്ഞു.
അഫ്ഗാനിലെ തങ്ങളുടെ സൈനിക ദൗത്യം അവസാനിപ്പിക്കുക എന്നതാണ് അമേരിക്കൻ സൈന്യത്തിന്റെ ജീവൻ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം എന്നായിരുന്നു സൈനിക തലവൻമാരുടെ കാഴ്ചപ്പാടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.