Home Local News കുമളിയിലെ സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

കുമളിയിലെ സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

0

ഇടുക്കി: കുമളി ടൗണിലെ സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി അട്ടപ്പള്ളം കുമ്പന്താനം വീട്ടില്‍ ധനീഷ് (24) പുറ്റടി രഞ്ജിതി ഭവനില്‍ അഭിരാമി (20), എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച്‌ അത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

ഉച്ചയോടെ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ധനീഷ് ബന്ധുക്കളിലൊരാളെ ഫോണില്‍ വിളിച്ച്‌ അറിയിച്ചിരുന്നു. ഇവരും പോലീസും പല ഭാഗത്തായി തെരച്ചില്‍ ആരംഭിച്ചിരുന്നു.

തെരച്ചിലിന്‍റെ ഭാഗമായി ലോഡജുകളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here