Home State സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്;പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്;പവന് 80 രൂപ കുറഞ്ഞു

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയാണ് വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,816.14 ഡോളര്‍ എന്ന രീതിയിലാണ് വ്യാപാരം. ഡോളര്‍ കരുത്താര്‍ജിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചത്.

ഫെഡ് റിസര്‍വ് നടപടികള്‍ ഡോളറിന്റെ മൂല്യമുയര്‍ത്തിയാല്‍ സ്വര്‍ണ വില താല്‍ക്കാലികമായി ഇടിഞ്ഞേക്കാം. ഓഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ പവന് 36,000 രൂപയില്‍ ആയിരുന്നു വ്യാപാരം. ഇതാണ് ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ പിന്നീട് വില ഇടിഞ്ഞു. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് .

ജൂലൈ ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത് . ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു വില. ജൂലൈ 16,20 തിയതികളിലാണ് ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വ്യാപാരം നടന്നത്. പവന് 36,200 രൂപയായിരുന്നു.

ഒരു ഗ്രാം വെള്ളിക്ക് 68.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഇത് 68.70 രൂപയായിരുന്നു. പത്ത് ഗ്രാം വെള്ളിക്ക് 684 രൂപയും ഒരു കിലോഗ്രാമിന് 68,400 രൂപയുമാണ്. ഇന്നലെ കിലോഗ്രാമിന് 68,700 രൂപയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here