കേരളത്തില്‍ നിന്നുള്ളവർക്ക് 7 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം; നിബന്ധനകൾ കർശനമാക്കി കര്‍ണാടക

ബെംഗളുരു: അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്ക് നിബന്ധനകള്‍ കര്‍ശനമാക്കി കര്‍ണാടക. ഇനി കേരളത്തില്‍ നിന്ന് കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് 7 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഏഴ് ദിവസത്തിന് ശേഷം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം.

ക്വാറന്റൈന് ശേഷം നടത്തുന്ന ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല.

കേരളത്തിലെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കാരണം.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും നിയന്ത്രണങ്ങള്‍ തുടരും. 16.74 ആണ് കേരളത്തിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.