Home National മധുരയിൽ കോടികൾ മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു; ഒരാൾ മരിച്ചു

മധുരയിൽ കോടികൾ മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു; ഒരാൾ മരിച്ചു

0

മധുര: തമിഴ്‌നാട്ടിൽ മധുരയിൽ കോടികൾ മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തർപ്രദേശ് സ്വദേശിയായ ആകാശ് സിങ്ങ് (45) ആണ് മരിച്ചത്. നാഥം റോഡിൽ നിർമ്മാണത്തിലിരുന്ന പാലമാണ് തകർന്നത്.

അപകടം സംഭവിച്ചയുടൻ തന്നെ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പാലത്തിന്റെ നിർമ്മാണത്തിലിരുന്ന ഫ്‌ളൈ ഓവറിന്റെ കോൺക്രീറ്റ് ബ്ലോക്ക് തകർന്നു വീണതാണ് അപകടത്തിന് കാരണം. അവശിഷ്ടങ്ങൾക്കിടയിൽ മറ്റാരെങ്കിലും കുടുങ്ങികിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്.

ഓരോ കോൺക്രീറ്റ് ബ്ലോക്കിനും ഏകദേശം 70 ടണ്ണോളം ഭാരം വരും. ഇതാണ് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.മധുരയ്‌ക്കും ചെട്ടികുളത്തിനും ഇടയ്‌ക്കാണ് പുതിയ പാലം നിർമ്മിക്കുന്നത് 700 കോടി രൂപ ചിലവിട്ടാണ് പുതിയപാലത്തിന്റെ നിർമ്മാണം.

LEAVE A REPLY

Please enter your comment!
Please enter your name here