Home State പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ മൊബൈലിൽ റേഞ്ചില്ല; മരത്തിൻ്റെ മുകളിൽ കയറിയ വിദ്യാർത്ഥി വീണു; നട്ടെല്ലിന് പരിക്ക്

പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ മൊബൈലിൽ റേഞ്ചില്ല; മരത്തിൻ്റെ മുകളിൽ കയറിയ വിദ്യാർത്ഥി വീണു; നട്ടെല്ലിന് പരിക്ക്

0

കണ്ണൂര്‍: പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ മൊബൈല്‍ റേഞ്ച് തേടി മരത്തിന്റെ മുകളില്‍ കയറിയ ആദിവാസി വിദ്യാര്‍ഥിക്ക് വീണ് ഗുരുതര പരിക്ക്. മരത്തിന്റെ മുകളില്‍ നിന്ന് വീണ് കണ്ണൂര്‍ കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ അനന്തു ബാബുവിനാണ് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസ് പരീക്ഷ പാസായ വിദ്യാര്‍ഥിയെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മൊബൈല്‍ റേഞ്ച് തേടി മരത്തിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥി അതിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു. നട്ടെല്ലിന് പൊട്ടലുണ്ട്. ഉടന്‍ തന്നെ കൂത്തുപറമ്പ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

110 കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്. വിവിധ തലങ്ങളിലായി 70ല്‍പ്പരം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇവിടെ ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കുട്ടികള്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here