കൊടൈക്കനാലിൽ നീലക്കുറിഞ്ഞി വസന്തം

പഴനി: പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കൊടൈക്കനാലിൽ പൂക്കാൻ തുടങ്ങി. 2018-ൽ കൊടൈക്കനാലിലെ വത്തലക്കുണ്ട് റോഡ്, പഴനി റോഡ്, അടുക്കം റോഡ്, വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോക്കേർസ് വാക്ക് തുടങ്ങിയ ഭാഗങ്ങളിൽ നീലക്കുറിഞ്ഞികൾ പൂത്തിരുന്നു.

കഴിഞ്ഞതവണ നീലക്കുറിഞ്ഞി പൂത്തസമയത്ത് കോക്കേർസ് ഭാഗത്ത് കുറിഞ്ഞിത്തോട്ടം നിർമിച്ച് കുറിഞ്ഞി ഉത്സവം ആഘോഷിച്ചിരുന്നു. സഞ്ചാരികൾക്കും പൊതു ജനങ്ങൾക്കും പൂക്കൾ കാണുന്നതിനായി സൗകര്യവുമൊരുക്കി.

കൊടൈക്കനാൽ കുറിഞ്ചി ആണ്ടവർ ക്ഷേത്ര പരിസരങ്ങളിലാണ് ഇപ്പോൾ നീലക്കുറിഞ്ഞി ചെടികൾ നട്ടുപിടിപ്പിച്ചിട്ടുള്ളത്. പൂക്കൾകാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നതായി സഞ്ചാരികൾ പറഞ്ഞു.