കൊറോണ രണ്ടാംതരംഗം ; നേട്ടമുണ്ടാക്കി മരുന്ന് കമ്പനികൾ; തിരിച്ചടി നേരിട്ട് ഓട്ടോമൊബൈൽ രംഗം; നേട്ടത്തോടെ ഐടി

മുംബൈ: കൊറോണ രണ്ടാം വ്യാപനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ച ഏപ്രില്‍ ജൂണ്‍ മാസങ്ങളിലും കോര്‍പറേറ്റ് കമ്പനികളുടെ വരുമാനം ഉയര്‍ന്നതായി ഐസിഐസിഐ ഡയറക്‌ട് റിസര്‍ച്ച്‌. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയതാകട്ടെ മരുന്ന് കമ്പനികളും.

ഐടി സെക്ടറിലും നേട്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ കോര്‍പറേറ്റ് കമ്പനികളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ഫാര്‍മ കമ്പനികളാണ്. ഇതില്‍ തന്നെ ഡൊമസ്റ്റിക് ബ്രാന്റഡ് ഫോര്‍മുലേഷന്‍ സെഗ്മെന്റ് കൂടുതല്‍ നേട്ടമുണ്ടാക്കി.

ഏറ്റവും തിരിച്ചടി നേരിട്ട വിഭാഗം ഓട്ടോമൊബൈല്‍ കസനികളാണ്. ഐടി സെക്ടറില്‍ ടയര്‍ 1 കമ്പനികള്‍ 5.2 ശതമാനം നേട്ടമുണ്ടാക്കി. ടയര്‍ 2 കമ്പനികള്‍ 8.2 ശതമാനം മുന്നേറി. രാജ്യമെമ്പാടും ഏപ്രില്‍ ജൂണ്‍ കാലത്ത് കൊറോണ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഇതിനെ മറികടക്കാന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് സാധിച്ചു.

കോര്‍പ്പറേറ്റ് കമ്പനികള്‍ വരുമാനത്തില്‍ നേട്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം തരംഗത്തില്‍ വന്‍ പ്രതിസന്ധിയിലായിട്ടും രണ്ടാം തരംഗത്തില്‍ മുന്നേറാനായത് കമ്പനികള്‍ക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.