Home National സുപ്രീം കോടതി പരിസരത്ത് യുവാവും യുവതിയും ജീവനൊടുക്കാൻ ശ്രമം

സുപ്രീം കോടതി പരിസരത്ത് യുവാവും യുവതിയും ജീവനൊടുക്കാൻ ശ്രമം

0

ന്യൂഡെല്‍ഹി: സുപ്രീം കോടതി പരിസരത്ത് യുവാവും യുവതിയും സ്വയം തീകൊളുത്തി. പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഡി ഗേറ്റിന്റെ സമീപത്താണ് സംഭവം നടന്നത്. മണ്ണെണ്ണ ഒഴിച്ചാണ് ഇരുവരും തീകൊളുത്തിയതെന്ന് പോലീസ് അറിയിച്ചു.

സുപ്രീം കോടതി പരിസരത്തേയ്ക്ക് പ്രവേശിക്കാനായി എത്തിയ യുവതിയെയും യുവാവിനെയും കവാടത്തിന് സമീപം തടഞ്ഞിരുന്നു. മതിയായ രേഖകള്‍ കൈവശമില്ലാത്തതിനാലാണ് ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചത്. ഇതിനു പിന്നാലെയാണ് ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സംഭവ സമയത്ത് സമീപത്ത് ഉണ്ടായിരുന്നവരും പിന്നാലെ പോലീസും എത്തിയാണ് തീയണച്ചത്. ഉടന്‍ തന്നെ ഇവരെ പോലീസ് വാനില്‍ റാം മനോഹര്‍ ലോഹിയ ആശുപത്രിയിലെത്തിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here