Home National രാജ്യത്തെ ഞെട്ടിച്ച് അതിക്രൂര പീഡനം; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ 17-കാരൻ പീഡിപ്പിച്ചു; കുട്ടി ഗുരുതരാവസ്ഥയിൽ

രാജ്യത്തെ ഞെട്ടിച്ച് അതിക്രൂര പീഡനം; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ 17-കാരൻ പീഡിപ്പിച്ചു; കുട്ടി ഗുരുതരാവസ്ഥയിൽ

0

ലക്നൗ: രാജ്യത്തെ ഞെട്ടിച്ച് അതിക്രൂരപീഡനം ഉത്തർപ്രദേശിൽ വീണ്ടും. മൂന്ന് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ 17-കാരനാണ് ക്രൂരമായി പീഡിപ്പിച്ചത്. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. പീഡിപ്പിക്കപ്പെട്ട കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രതിയെ ഇതുവരെ പൊലീസ് കണ്ടെത്തിയിട്ടില്ല. ഇയാൾ ഒളിവിലാണെന്ന് പൊലീസിനെ ഉദ്ധരിച്ച് ന്യൂസ് ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം സമീപത്തെ ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളെ നോക്കാൻ ഏൽപ്പിച്ച് പുറത്തുപോയിരിക്കുകയായിരുന്നു അമ്മ. അയൽവാസിയായ 17-കാരൻ കുഞ്ഞിന്റെ കരച്ചിലടക്കാൻ ശ്രമിക്കുന്നതാണ് തിരിച്ചുവരുമ്പോൾ അമ്മ കാണുന്നത്. കുട്ടി മലമൂത്രവിസർജനം നടത്തിയെന്നും പരിചരിക്കുകയായിരുന്നു മെന്നുമാണ് 17-കാരൻ പറഞ്ഞത്.

കുട്ടിയെ വൃത്തിയാക്കുമ്പോൾ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് ചോര വരുന്നത് കാണുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.ബലാത്സംഗ കുറ്റവും പോക്സോയും ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജ് കുമാർ സിങ് അറിയിച്ചു. പ്രതിയെ പിടികൂടാന്‍ നാലംഗ സംഘത്തെ നിയോഗിച്ചതായും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here