Home State സദാചാരക്കാരുടെ ആക്രമണത്തിന് ഇരയായ കലാ സംവിധായകനായ അധ്യാപകന്‍ ജീവനൊടുക്കി

സദാചാരക്കാരുടെ ആക്രമണത്തിന് ഇരയായ കലാ സംവിധായകനായ അധ്യാപകന്‍ ജീവനൊടുക്കി

0

മലപ്പുറം: സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്താ (44)ണ് മരിച്ചത്. പ്രശസ്ത ചിത്രകാരനും സ്കൂൾ അധ്യാപകനും സിനിമാ സാംസ്കാരികമേഖലകളിൽ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്.

ഇന്ന് രാവിലെയാണ് വീട്ടിനുള്ളില്‍ സുരേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു സ്ത്രീയുമായി വാട്സാപ്പില്‍ ചാറ്റ് ചെയ്തെന്നാരോപിച്ച് ഒരുകൂട്ടമാളുകള്‍ സുരേഷിനെ കഴിഞ്ഞ ദിവസം വീട് കയറി ആക്രമിച്ചിരുന്നു. അമ്മയുടെയും ഭാര്യയുടെയും കുട്ടികളുടെയും മുന്നില്‍ വച്ചായിരുന്നു ഇവര്‍ സുരേഷിനെ മര്‍ദ്ദിച്ചത്.

ഇത്തരമൊരു അപമാനത്തിന് ഇരയായത് സുരേഷിനെ ഏറെ വേദനിപ്പിച്ചിരുന്നു. ഇതിനുശേഷം സുരേഷ് വളരെയേറെ മനോവിഷമത്തിലായിരുന്നു സുരേഷെന്ന് ബന്ധുക്കൾ പറയുന്നു.

സുരേഷിനെ മര്‍ദ്ദിച്ച ശേഷം അക്രമിസംഘം വലിച്ചിഴച്ച് കൊണ്ടുപോവുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതെത്തുടര്‍ന്നാണ് സുരേഷ് ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉടലാഴം,സൂരൃകാന്തിപ്പാടം തുടങ്ങിയ സിനിമകളുടെ കലാസംവിധായകനായിരുന്നു സുരേഷ്.

മലപ്പുറത്തെ സാംസ്കാരികക്കൂട്ടായ്മയായ ‘രശ്മി’യുടെ സജീവപ്രവർത്തകനുമായിരുന്നു സുരേഷ്. സുരേഷ് ചാലിയത്തിന്‍റെ നിര്യാണത്തിൽ സമൂഹമാധ്യമങ്ങളിൽ അനുശോചനപ്രവാഹമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here