Home Local News കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ചെന്നൈയിൽ കണ്ടെത്തി

കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ചെന്നൈയിൽ കണ്ടെത്തി

0

വണ്ടിപ്പെരിയാർ: കാണാതായ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർഥികളായ സഹോദരിമാരെ ചെന്നൈയിൽ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെയാണ് കണ്ടെത്തിയത്. പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന യുവാവ് പോലീസ് കസ്റ്റഡിയിലാണ്. മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്. ജോലിക്ക് പോയിരുന്ന മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടികൾ വീട്ടിൽ ഇല്ലെന്ന വിവരമറിഞ്ഞത്. ഇവർ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി.

പെൺകുട്ടികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയിൽ കണ്ടെത്തിയത്. ഇവർ എറണാകുളത്തായിരുന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്. ഈ സമയത്താണ് ഇവർ ചെന്നൈയിൽ ഉള്ള യുവാക്കളുമായി പരിചയത്തിലായത്. വിദ്യാഭ്യാസത്തിന് ശേഷവും ഇവർ ബന്ധം തുടർന്നു.

യുവാക്കൾ ഇവർക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. പെൺകുട്ടികളെ തമിഴ്നാട്ടിലേക്ക് കടത്തിയ മറ്റൊരാളും കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസ് സംഘം ചെന്നൈയിലെത്തിയാണ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടികളുടെ മൊഴി രേഖപ്പെത്തിയെന്നും മെഡിക്കൽ പരിശോധനകൾ നടന്നുവരുകയാണെന്നും സി.ഐ. ടി.ഡി.സുനിൽകുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here