Home National ഇന്ത്യയിൽ 40,120 പേർക്ക് കൂടി കൊറോണ; ഡെൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും മരണങ്ങളില്ല

ഇന്ത്യയിൽ 40,120 പേർക്ക് കൂടി കൊറോണ; ഡെൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും മരണങ്ങളില്ല

0

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 40,120 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 3.21 കോടി ആയി. ഇന്ത്യയിൽ നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3.85 ലക്ഷം ആയി കുറഞ്ഞു. രോഗ മുക്തരായവരുടെ എണ്ണം 3.13 കോടിയായി.

ഇന്നലെ 21,445 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് കൂടുതൽ രോഗികൾ. ഇന്നലെ രാജ്യത്ത് കൊറോണ മൂലം 585 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4.3 ലക്ഷമായി.

അതേസമയം, തുടർച്ചായി രണ്ടാം ദിവസവും ഡെൽഹിയിൽ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തില്ല. 49 പുതിയ കേസുകളാണ് അവിടെ റിപ്പോർട്ട് ചെയ്തത്. 0.07 ആണ് പോസിറ്റിവിറ്റി നിരക്ക്. രണ്ടാം തരംഗത്തിന് ശേഷം എട്ടാം തവണയാണ് ഡെൽഹിയിൽ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്ത ദിവസം ഉണ്ടാകുന്നത്.

മുംബൈയിൽ ഇന്നലെ ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. 63 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ഡെൽറ്റ പ്ലസ് വകഭേദം കാരണം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ജൂൺ 13ന് രത്‌നഗിരിയിൽ 80 വയസായ സ്ത്രീ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here