Home Local News രണ്ടാം തവണയും കൊറോണ വന്ന 92കാരൻ വനത്തില്‍ മരിച്ചനിലയിൽ

രണ്ടാം തവണയും കൊറോണ വന്ന 92കാരൻ വനത്തില്‍ മരിച്ചനിലയിൽ

0

പത്തനംതിട്ട: രണ്ടാം തവണയും കൊറോണ വന്ന 92കാരനെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുളത്തുപ്പൂഴയിലാണ് സംഭവം. ചെമ്പനഴികം കുന്നുംപുറത്ത് വീട്ടില്‍ തോമസ് മാത്യുവിനെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

രണ്ടാം തവണയും കൊറോണ സ്ഥിരീകരിച്ചു ചികിത്സയിലായിരുന്നു ഇദ്ദേഹം. രണ്ട് ദിവസം മുന്‍പ് തോമസ് മാത്യുവിനെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുട‍ര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പരേതയായ കുഞ്ഞമ്മയാണ് ഭാര്യ. റോസമ്മ, പരേതനായ കൊച്ചുമോന്‍ എന്നിവ‍ര്‍ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here