തിരുവനന്തപുരം: ബിരുദ ബിരുദാനന്തര പഠനത്തിന് യുജിസിയുടെ നിർദ്ദേശാനുസരണം കേരളത്തിലെ സർവ്വകലാശാലകൾ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കും. ഇക്കാര്യത്തിൽ സർവ്വകലാശാലകൾ നടപടികൾ സ്വീകരിച്ചു വരുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു നിയമസഭയെ അറിയിച്ചു. എപി അനിൽകുമാർ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ബിന്ദു ഇക്കാര്യം അറിയിച്ചത്.
കേരള സർവകലാശാല ഓൺലൈൻ കോഴ്സുകൾ ക്ക് കഴിഞ്ഞ മാസം വിദൂര വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ അപേക്ഷ സമർപ്പിച്ചതായി വന്ന വാർത്തകൾ കേരള സർവ്വകലാശാല അധികൃതർ തന്നെ നിഷേധിച്ചിരുന്നു. എന്നാൽ ക്ലാസുകൾ ഓൺലൈൻ തുടങ്ങുന്ന കാര്യത്തിലാണ് മന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയത്.