Home Finance പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസ്; പ്രതികളില്‍ ഒരാള്‍ക്ക് ഇടക്കാല ജാമ്യം

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസ്; പ്രതികളില്‍ ഒരാള്‍ക്ക് ഇടക്കാല ജാമ്യം

0

തിരുവനന്തപുരം: 1600 കോടി രൂപയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ എന്‍ഫോഴസ്മെന്റ് അറസ്റ്റ് ചെയ്ത് പ്രതികളില്‍ ഒരാള്‍ക്ക് കോടതി ഇടക്കാല ജാമ്യം നല്‍കി. പോപ്പുലര്‍ ഫിനാന്‍സ് ഉടമയുടെ മകളും കമ്പനി സിഇഒയുമായ റീനു മറിയത്തിനാണ് ഈ മാസം 13 വരെ ഇടക്കാല ജാമ്യം നല്‍കിയത്.

പോപ്പുലര്‍ ഫിനാന്‍സ് എംഡി തോമസ് ഡാനിയേലിനെ 18 വരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ഇഡി അപേക്ഷ തള്ളിയാണ് കോടതി നടപടി. നിക്ഷേപകരെ വഞ്ചിച്ചു തട്ടിയ 1600 കോടി രൂപ എവിടേക്ക് മാറ്റി എന്നത് അറിയാന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.

പ്രതികള്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നും ഇഡി കോടതി അറിയിച്ചിരുന്നു. പ്രതിയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച കീഴ്ക്കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചിക്കുകയാണ് ഇഡി.

LEAVE A REPLY

Please enter your comment!
Please enter your name here