പാരീസ്: ബാഴ്സലോണ വിട്ട അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്‍റ് ജെര്‍മനിലേക്ക്(പിഎസ്‌ജി) എത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കെ ആരാധകര്‍ ആകാംക്ഷപൂര്‍വം ഉറ്റുനോക്കുന്നത് മറ്റൊരു സൂപ്പര്‍ താരത്തിലേക്കാണ്. കിലിയന്‍ എംബാപ്പെ എന്ന ഫുട്ബോള്‍ ലോകത്തെ അടുത്ത രാജകുമാരനിലേക്ക്. മെസ്സി പി എസ് ജിയിലേക്ക് വരുമ്പോള്‍ എംബാപ്പെ റയലിലേക്ക് പോകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പി എസ് ജിയുമായി 2022വരെ എംബാപ്പെക്ക് കരാറുണ്ട്. അതുകൊണ്ടുതന്നെ എംബാപ്പെയെ എങ്ങനെയും പിടിച്ചു നിര്‍ത്താനാണ് പി എസ് ജി ശ്രമിക്കുന്നത്. എംബാപ്പെയെ സ്വന്തമാക്കാന്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡാണ് സജീവമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, മെസ്സിയുമായുള്ള കരാര്‍ പി എസ്ജി നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
മെസ്സിയും നെയ്മറും എംബാപ്പെയും ഡി മരിയയും റാമോസും ഇക്കാര്‍ഡിയും വെറാറ്റിയും വൈനാള്‍ഡമും, ഡോണറുമയും എല്ലാം അടങ്ങുന്ന സ്വപ്ന ടീമായി പി എസ്ജി മാറും.
മെസ്സി കൂടി എത്തുന്നതോടെ ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടാനാവുമെന്നാണ് പി എസ് ജിയുടെ പ്രതീക്ഷ. പി എസ് ജിയുമായി കരാര്‍ നീട്ടുന്ന കാര്യത്തില്‍ 22കാരനായ എംബാപ്പെ ഇതുവരെ മനസുതുറക്കാത്തതാണ് താരം റയലിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ക്ക് ബലം പകരുന്നത്. മെസ്സിയുമായി കരാറിലെത്തിയശേഷം എംബാപ്പെയുടെ ഏജന്‍റുമായി സംസാരിച്ച് കരാര്‍ ദീര്‍ഘിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും പി എസ് ജി.