Home State ചിരിയുടെ തമ്പുരാൻ ജഗതിക്ക് കൂട്ടായി ചക്കര അണ്ണാൻകുഞ്ഞ് ; ഉന്മേഷത്തോടെ ഹാസ്യസമ്രാട്ട്

ചിരിയുടെ തമ്പുരാൻ ജഗതിക്ക് കൂട്ടായി ചക്കര അണ്ണാൻകുഞ്ഞ് ; ഉന്മേഷത്തോടെ ഹാസ്യസമ്രാട്ട്

0

തിരുവനന്തപുരം: ചിരിയുടെ തമ്പുരാൻ ജഗതി ശ്രീകുമാറിനു കൂട്ടായി ചക്കരയെന്ന അണ്ണാൻകുഞ്ഞ്. കൗതുകം നിറഞ്ഞ ഭാവത്തോടെ അണ്ണാറക്കണ്ണനെ തലോടുന്ന ജഗതിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. രണ്ടു മാസം മുൻപാണ് പേയാട് സ്‌കൈലൈനിലുള്ള ജഗതിയുടെ വീടിന്റെ ടെറസിൽനിന്നും താഴെ വീണ അണ്ണാൻകുഞ്ഞിനെ വീട്ടുകാർക്ക് കിട്ടുന്നത്. കണ്ണുതുറക്കുന്ന പ്രായം മാത്രം.

ജഗതിയുടെ ഭാര്യ ശോഭയും മകൾ പാർവതിയും അതിനെ പ്രത്യേകം കൂട്ടിലാക്കി പരിചരിച്ചു. വീട്ടുകാരോട് നന്നായി ഇണങ്ങിയ അണ്ണാൻകുഞ്ഞിപ്പോൾ പാലും പഴവും ചോറുമെല്ലാം കഴിക്കും. ജഗതിയുടെ മടിയിലേക്ക് അണ്ണാൻകുഞ്ഞിനെ വച്ചു കൊടുത്തപ്പോൾ കൗതുകത്തോടെ അതിനെ ലാളിക്കുന്നത് കാണാനായെന്ന് മകൾ പാർവതി പറയുന്നു.

ചക്കരയെന്നു വിളിക്കുന്ന അണ്ണാൻകുഞ്ഞിന്റെ സാമീപ്യം ജഗതിയെ കൂടുതൽ ഉന്മേഷവാനാക്കിയതായും അവർ പറഞ്ഞു. 2012-ൽ തേഞ്ഞിപ്പലത്തുണ്ടായ കാറപകടത്തെത്തുടർന്നുള്ള ചികിത്സയ്ക്കു ശേഷം പേയാട്ടെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം വിശ്രമിക്കുകയാണ് മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും ജഗതി സിനിമയിൽ സജീവമായിട്ടില്ല.

കഴിഞ്ഞ ദിവസം മകൾ പാർവതി ജഗതിയുടെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുെവച്ച അണ്ണാൻകുഞ്ഞുമായുള്ള വീഡിയോ അദ്ദേഹത്തിന്റെ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. പുതിയ സൗഹൃദങ്ങൾ എന്നുകുറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അണ്ണാൻകുഞ്ഞിനെ ഇഷ്ടമായോ എന്ന പാർവതിയുടെ ചോദ്യത്തിനും ജഗതി ചെറുപുഞ്ചിരിയോടെ തലയാട്ടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here