Home Entertainment ദളിത് അധിക്ഷേപം; നടിയും മോഡലുമായ മീര മിഥുനെതിരെ കേസ്

ദളിത് അധിക്ഷേപം; നടിയും മോഡലുമായ മീര മിഥുനെതിരെ കേസ്

0

ചെന്നൈ: നടിയും മോഡലുമായ മീര മിഥുനെതിരെ കേസ്. ദലിത് സമുദായങ്ങളെ അപമാനിച്ചു സംസാരിച്ചെന്ന ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എല്‍ടിടിഇ) ഭാരവാഹി വണ്ണിയരശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കലാപത്തിന് ആഹ്വാനം ചെയ്യല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം ഏഴിന് മീര അപ്ലോഡ് ചെയ്ത വീഡിയോയില്‍ ദലിത് വിഭാഗത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നാണ് ആരോപണം. ദലിത് വിഭാഗത്തിലുള്ളവരെല്ലാം കുറ്റവാളികളാണെന്നും തമിഴ് സിനിമാ മേഖലയില്‍നിന്ന് ദലിത് വിഭാഗത്തിലുള്ള സംവിധായകരെ പുറത്താക്കണമെന്നുമാണ് വീഡിയോയില്‍ പറഞ്ഞിരുന്നത്.

മീര മിഥുൻ്റെ പരാമർശത്തിനെതിരേ വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിനു മുമ്പും വിവിധ പരാമര്‍ശങ്ങളുടെ പേരില്‍ ഇവര്‍ വിവാദത്തിലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here