Home State കൊറോണ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്; ബുധനാഴ്ച്ച മുതൽ ഷോപ്പിംഗ് മാളുകള്‍ തുറക്കാൻ അനുമതി

കൊറോണ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്; ബുധനാഴ്ച്ച മുതൽ ഷോപ്പിംഗ് മാളുകള്‍ തുറക്കാൻ അനുമതി

0

തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്. നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച്‌ ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ വരെ പ്രവര്‍ത്തിപ്പിക്കാൻ അനുമതി നൽകി. ബുധനാഴ്ച മുതലാണ് കോറോണ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി.

കര്‍ക്കിടക വാവിന് കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍ തന്നെ പിതൃതര്‍പ്പണച്ചടങ്ങുകള്‍ നടത്തണം. നിലവിലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

മറ്റ് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം (കൊറോണ ഡ്യൂട്ടി ഉള്‍പ്പെടെ) ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കടകളിൽ കയറാൻ ഏർപ്പെടുത്തിയ കർശന നിബന്ധകളിൽ ഇളവു നൽകുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം ഇനിയും വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here