Home Local News ട്രെയിൻ യാത്രയ്ക്കിടെ വനിതാ ടിടിഐയുടെ ദൃശ്യം മൊബൈലിൽ പകർത്തുകയും ആക്രമിക്കുകയും ചെയ്തയാൾ പിടിയിൽ

ട്രെയിൻ യാത്രയ്ക്കിടെ വനിതാ ടിടിഐയുടെ ദൃശ്യം മൊബൈലിൽ പകർത്തുകയും ആക്രമിക്കുകയും ചെയ്തയാൾ പിടിയിൽ

0

കൊല്ലം : ട്രെയിൻ യാത്രയ്ക്കിടെ വനിതാ ടിടിഐയുടെ ദൃശ്യം മൊബൈലിൽ പകർത്തുകയും ആക്രമിക്കുകയും ചെയ്തയാളെ പിടികൂടി. പാലക്കാട് സ്വദേശി ഉമേഷാണ്‌ (46) പിടിയിലായത്. വഞ്ചിനാട് എക്സ്പ്രസിൽ വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ട്രെയിൻ ചിറയിൻകീഴ് ഭാഗത്തെത്തിയപ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ ടി.ടി.ഐ. ഇയാൾ തന്റെ ദൃശ്യം മൊബൈലിൽ പകർത്തുന്നത്‌ ശ്രദ്ധിച്ചത്.

തന്റെ ദൃശ്യം മൊബൈലിൽ പകർത്തുന്നത്‌ ചോദ്യംചെയ്യുകയും നീക്കംചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. വിസമ്മതിച്ച പ്രതി തർക്കത്തിനിടെ ടിടിഐയുടെ കൈയിൽ കടന്നുപിടിക്കുകയും ആക്രമിക്കുകയും ചെയ്തു. ഇതോടെ യാത്രക്കാർ ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു.

ട്രെയിൻ അപ്പോഴേക്കും പരവൂർ പിന്നിട്ടിരുന്നു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യാത്രക്കാർ അനുവദിച്ചില്ല. കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഇയാളെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. കൈക്ക്‌ പരിക്കേറ്റ ടിടിഐ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

LEAVE A REPLY

Please enter your comment!
Please enter your name here