ന്യൂഡെൽഹി: കൊറോണ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സാപ്പിലൂടെയും ഡൗണ്‍ലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള മൈ ജിഒവി കൊറോണ ഹെല്‍പ്പ് ഡെസ്കാണ് ഈ സേവനം ഒരുക്കുന്നത്. കൊവിനിൽ റജിസ്റ്റര്‍ ചെയ്ത നമ്പറിലെ വാട്‌സാപ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭ്യമാകൂ.
- 9013151515 എന്ന നമ്പർ ഫോണില്‍ സേവ് ചെയ്തശേഷം വാട്‌സാപ്പില്‍ തുറക്കുക.
- ‘Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക.
3. ഫോണിൽ ഒടിപി ലഭിക്കും. ഇത് വാട്‌സാപ്പില്‍ മറുപടി മെസേജ് ആയി നല്‍കുക.
- ഈ നമ്പറിൽ കോവിനില്‍ റജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ദൃശ്യമാകും.
- ആരുടെയാണോ ഡൗണ്‍ലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടന്‍ പിഡിഎഫ് രൂപത്തില്‍ മെസേജ് ആയി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
- Menu എന്ന് ടൈപ്പ് ചെയ്തയച്ചാല്‍ കൂടുതല്‍ സേവനങ്ങളും ലഭിക്കും.