Home Local News തേവരയിൽ ആയുര്‍വേദ ക്ലിനിക്കില്‍ ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി

തേവരയിൽ ആയുര്‍വേദ ക്ലിനിക്കില്‍ ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി

0

കൊച്ചി: തേവരയിൽ ആയുര്‍വേദ ക്ലിനിക്കില്‍ ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമാനൂര്‍ വേദനിലയം ആയുര്‍വേദ ട്രൈബല്‍ മെഡിസിന്‍ സെന്റര്‍ നടത്തിവരുന്ന ഡോ.ബി അജിത്കുമാറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുതുകുളം സ്വദേശിയാണ്. രാവിലെ സ്ഥാപനത്തിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്.

മരണകാരണം വ്യക്തമല്ല. എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ നിന്നാണ് അജിത്കുമാര്‍ ആയുര്‍വേദ ബിരുദമെടുത്തത്.

ഭാര്യ പ്രീത ആലപ്പുഴ വള്ളികുന്നം ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയാണ്. വിദ്യാര്‍ഥിനികളായ രണ്ടുമക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here