കൊല്ലം: പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി എസ് ബാനർജി (41) അന്തരിച്ചു. കൊറോണ ഭേദമായ ശേഷം അനന്തര രോഗത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്. പാട്ടുകാരൻ എന്നീ നിലയിലും ശ്രദ്ധേയനായിരുന്നു. ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലളിച്ചിട്ടുണ്ട്. ടെക്നോപാർക്കിലെ ഒരു ഐ ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു.
താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി സമീപകാലത്ത് ജനപ്രീതി നേടിയ ഒട്ടേറെ നാടൻ പാട്ടുകൾ പാടിയത് ബാനർജി ആയിരുന്നു. ഭാര്യ: ജയപ്രഭ. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കൾ. രണ്ടുമക്കളുണ്ട്.