Home Sports ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ പ്രതീക്ഷ; ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍

ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ പ്രതീക്ഷ; ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍

0

ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ബ്രിട്ടന്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചതോടെയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിയത്.

ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു ജയവുമായി ടീം ഇന്ത്യ നാലാം സ്ഥാനത്താണ്. ഇന്ത്യയ്ക്കും ബ്രിട്ടണും ആറ് പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഇന്ത്യ നാലാമതാണ്.

ഇന്നു രാവിലെ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. വന്ദന കതാര്യയുടെ ഹാട്രിക്കാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നേഹ ഒരു ഗോള്‍ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here