ടോക്യോ: ജമൈക്കയുടെ എലൈന്‍ തോംസണ്‍ വേഗ റാണി. ഒളിംപിക്‌സ് റെക്കോര്‍ഡോടെയാണ് താരത്തിന്റെ സുവര്‍ണ നേട്ടം. 10.61 സെക്കന്‍ഡിലാണ് എലൈന്‍ തോംസണ്‍ ഫിനിഷിങ് ലൈന്‍ തൊട്ടത്. റിയോയിലെ സുവർണ നേട്ടം എലൈൻ ടോക്യോയിലും ആവർത്തിക്കുകയായിരുന്നു.
33 വർഷം പഴക്കമുള്ള ഒളിംപിക്സ് റെക്കോർഡ് തകർത്തെറിഞ്ഞാണ് എലൈൻ വേഗപ്പട്ടം ഒരിക്കൽ കൂടി സ്വന്തമാക്കിയത്. സ്പ്രിന്റ് ഇതിഹാസം അമേരിക്കയുടെ ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നർ 1988ലെ സോൾ ഒളിംപിക്സിൽ സ്ഥാപിച്ച റെക്കോർഡാണ് എലൈൻ പഴങ്കഥയാക്കിയത്.
വനിതകളുടെ 100 മീറ്ററില്‍ സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകൾ ജമൈക്കയ്ക്ക് തന്നെ. സ്വര്‍ണ പ്രതീക്ഷയായിരുന്നു ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസര്‍ക്ക് വെള്ളിയുമായി തൃപ്തിപ്പെടേണ്ടി വന്നു. ജമൈക്കയുടെ തന്നെ ഷെറിക്ക ജാക്‌സണിനാണ് വെങ്കലം.
10.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഷെല്ലി വെള്ളി സ്വന്തമാക്കിയത്. 10.76 സെക്കന്‍ഡിലായിരുന്നു ഷെറിക്കയുടെ ഫിനിഷിങ്.
ബെയ്ജിങിലും ലണ്ടനിലും സ്വര്‍ണം നേടിയ ഷെല്ലി മൂന്നാം ഒളിംപിക്‌സ് സ്വര്‍ണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ എലൈന ആ മോഹം തകര്‍ത്തു. കരിയറിലെ ഏറ്റവും മികച്ച സമയമാണ് വെങ്കലം നേടിയ ഷെറിക്ക ഇവിടെ കുറിച്ചത്.