Home State കോതമംഗലത്ത് ഹൗസ് സർജൻസി വിദ്യാർത്ഥിനിയെ വെടിവച്ചു കൊലപ്പെടുത്തി യുവാവ് സ്വയം വെടിവച്ച് മരിച്ചു

കോതമംഗലത്ത് ഹൗസ് സർജൻസി വിദ്യാർത്ഥിനിയെ വെടിവച്ചു കൊലപ്പെടുത്തി യുവാവ് സ്വയം വെടിവച്ച് മരിച്ചു

0

കോതമംഗലം: നെല്ലിക്കുഴിയിൽ ഹൗസ് സർജൻസി വിദ്യാർത്ഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിവച്ച് മരിച്ചു. കണ്ണൂർ പാർവണം മാനസയാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കണ്ണൂർ സ്വദേശി രാഖിൽ ആണ് വെടിവെച്ചത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്ത് ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം നടന്നത്. പൂർവ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമീക വിവരം.

കൊല്ലപ്പെട്ട മാനസ ഹൗസ് സർജനായിരുന്നു. കണ്ണൂരിലെ നാറാത്താണ് ഇവരുടെ വീട്. ഇവർ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here