ടോക്കിയോ: ഒളിമ്പിക്സ് ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യയുടെ ടെന്നിസ് ഡബിള്‍സ് സഖ്യം പുറത്തായി. വനിതകളുടെ ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സാനിയ മിര്‍സ – അങ്കിത റെയ്ന സഖ്യമാണ് ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടത്.
യുക്രെയ്നിന്റെ കിചെനോക് സഹോദരിമാരാണ് സാനിയ-അങ്കിത സഖ്യത്തെ തോല്‍പ്പിച്ചത്. സ്കോര്‍ 6-0, 6-7, 8-10. ഒളിമ്പിക്സിലെ കന്നി അങ്കമായിരുന്നു കിചെനോക് സഹോദരിമാരുടേത്. സാനിയ-അങ്കിത സഖ്യം ഒരുമിച്ച് ഇറങ്ങുന്നതും ആദ്യമായായിരുന്നു. തന്റെ നാലാം ഒളിമ്പിക്സില്‍ മെഡല്‍ പ്രതീക്ഷയോടെയായിരുന്നു സാനിയ ഇറങ്ങിയത്.